6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 3, 2024
July 7, 2024
January 22, 2024
January 19, 2024
January 1, 2024
September 10, 2023
September 9, 2023
August 24, 2023
July 19, 2023

വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ബ്രസീൽ മുൻ പ്രസിഡന്റ് ബൊള്‍സൊനാരൊ കുറ്റക്കാരന്‍

Janayugom Webdesk
ബ്രസീലിയ
July 7, 2024 9:47 pm

സൗദി അറേബ്യയിൽനിന്ന് ലഭിച്ച വജ്രാഭരണങ്ങൾ അപഹരിച്ച കേസിൽ ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊള്‍സൊനാരൊയ്ക്കെതിരെ കുറ്റം ചുമത്തി. അധികാരത്തിലിരിക്കുമ്പോള്‍ സൗദി സന്ദര്‍ശന വേളയില്‍ ബൊള്‍സൊനാരൊയ്ക്കും പങ്കാളിയ്ക്കുമായി 32 ലക്ഷം ഡോളര്‍ വിലയുള്ള ആഭരണങ്ങള്‍ സമ്മാനിച്ചിരുന്നു. ഇവ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് ബൊള്‍സൊനാരൊ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. ഡയമണ്ട് നെക്ലേസ്, മോതിരം, വാച്ചുകള്‍, കമ്മലുകള്‍ എന്നിവയടങ്ങുന്നതാണ് സമ്മാനം.

2021ൽ ബ്രസീലിലെ സാവോപോളോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു സൗദിയിൽനിന്ന് മടങ്ങിയെത്തിയ ബൊള്‍സൊനാരൊയുടെ സഹായിയുടെ കയ്യിൽനിന്ന് ആഭരണങ്ങളിൽ ചിലത് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സുപ്രീം കോടതി നീതിന്യായ മന്ത്രി അലക്‌സാണ്ടർ ഡി മൊറേസ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചില വസ്തുക്കൾ വിറ്റഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസും ആഭരണങ്ങൾ അപഹരിച്ചതിനുള്ള ക്രിമിനൽ കേസിലുമാണ് നിലവിൽ ബൊള്‍സൊനാരൊയെ പ്രതിയാക്കിയിരിക്കുന്നത്.
സൗദി അറേബ്യയിൽനിന്ന് സമ്മാനമായി ലഭിച്ച രണ്ട് ആഡംബര വാച്ചുകൾ 70,000 ഡോളറിന് വിൽക്കുകയും അതിന്റെ പണം ബൊൾസെനാരൊയ്ക്ക് ലഭിച്ചതായും 2023 ഓഗസ്റ്റിൽ പൊലീസ് ആരോപിച്ചിരുന്നു. ബ്രസീലിലെ നിയമപ്രകാരം, വിദേശത്തുനിന്ന് എത്തുന്ന പൗരന്മാർക്ക് 1000 യുഎസ് ഡോളറിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾ കയ്യിലുണ്ടെങ്കിൽ അത് അറിയിക്കുകയും നികുതി അടയ്ക്കുകയും വേണം. മൂല്യത്തിന്റെ 50 ശതമാനമാണ് നികുതി. ശരിയായ പാതയിലൂടെയാണ് കൊണ്ടുവരുന്നതെങ്കിൽ നികുതി ഇളവ് ലഭിക്കുമെങ്കിലും അത് രാജ്യത്തിനെ സ്വത്തായിട്ടാകും കണക്കാക്കപ്പെടുക. ആ നിയമക്കുരുക്ക് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഹായി പിടിയിലാകുന്നത്.

പുതിയ കുറ്റപത്രം സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടില്ല. ആ നടപടിക്രമം കൂടി പൂർത്തിയായാൽ മാത്രമേ വിചാരണ ആവശ്യമുണ്ടോ എന്നതിൽ തീരുമാനമാകു. 2023 ജനുവരി എട്ടിന് തലസ്ഥാനമായ ബ്രസീലിയയിൽ ലുല ഡാ സിൽവയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കേസിലും ബൊള്‍സൊനാരൊ അന്വേഷണം നേരിടുകയാണ്. 

Eng­lish Sum­ma­ry: Brazil’s ex-pres­i­dent Bol­sonaro found guilty of steal­ing dia­mond jewelry

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.