
രാജസ്ഥാനിൽ 15 കോടി രൂപ വിലവരുന്ന മെഫിഡ്രോൺ എന്ന സിന്തറ്റിക് മയക്കുമരുന്ന് നിർമ്മിച്ചതിന് രണ്ട് അധ്യാപകർ പിടിയിൽ. ജൂലൈ 8ന് പുലർച്ചെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലാവുന്നത്. പ്രശസ്ത അമേരിക്കൻ ടെലിവിഷൻ സീരീസായ ബ്രേക്കിംഗ് ബാഡുമായി ഈ കേസിന് സമാനതകളുണ്ടെന്ന് അധികൃതർ പറയുന്നു.
ഗംഗാനഗറിലെ ഡ്രീം ഹോംസ് അപ്പാർട്ട്മെന്റിലാണ് ഇരുവരും മയക്കുമരുന്ന് നിർമ്മിച്ചിരുന്നത്. കഴിഞ്ഞ രണ്ടര മാസത്തോളമായി ഇവർ ഇവിടെ മയക്കുമരുന്ന് ഉണ്ടാക്കിവരികയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മയക്കുമരുന്ന് നിർമ്മിക്കാൻ ആവശ്യമായ രാസപദാർത്ഥങ്ങളും മറ്റ് ഉപകരണങ്ങളും ഡൽഹിയിൽ നിന്നാണ് എത്തിച്ചിരുന്നത്. ജോലിയിൽ നിന്ന് അവധിയെടുത്താണ് ഇവർ മയക്കുമരുന്ന് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ ഇവർ അഞ്ചു കിലോഗ്രാം മെഫിഡ്രോൺ നിർമ്മിച്ചതായും, ഇതിൽ 4.22 കിലോ മയക്കുമരുന്നും വിറ്റതായും എൻ സി ബി അധികൃതർ അറിയിച്ചു. ഫ്ലാറ്റിൽനിന്ന് അവശേഷിച്ചിരുന്ന 780 ഗ്രാം മയക്കുമരുന്നും നിർമ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.