ആരോഗ്യം എന്നാൽ മാനസികവും ശാരീരികവും ആയ well being അഥവാ സംതൃപ്തി എന്നാണ്.
സ്ത്രീകളിൽ മാറിടങ്ങളിൽ കാണുന്ന രണ്ട് പ്രശ്നങ്ങളാണ് Breast Ptosis അഥവാ വലിഞ്ഞു തൂങ്ങി വയറോളം എത്തുന്ന മാറിടങ്ങൾ. മറ്റൊന്ന് അമിതമായ വളർച്ചയുള്ള മാറിടങ്ങൾ അഥവാ Breast Hyportrophy ഈ രണ്ടു അവസ്ഥയും ഒരു സൗന്ദര്യ പ്രശ്നമായിട്ടാണ് സമൂഹവും വ്യക്തികളും കാണുന്നത്. എന്നാൽ ഈ രണ്ടു അവസ്ഥയും കാര്യമായ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. തുടർച്ചയായ തോൾ വേദന മൂലം സ്ഥിരമായി വേദനസംഹാരികൾ കഴിക്കേണ്ടിവരുന്നു. ബ്രെയിസിയറിന്റെ strap അഥവാ വള്ളി തോൾ ഭാഗത്തെ തൊലിയിൽ കറുത്ത അടയാളം ഉണ്ടാക്കുന്നു. മാറിടങ്ങളുടെ അടിഭാഗം വയറിനോട് ചേർന്നിരിക്കുന്നത് കൊണ്ട് തൊലിപ്പുറത്തു Fungal infection അഥവാ പൂപ്പൽ ബാധ ഉണ്ടാകുന്നു. ഈ അസുഖം ഉള്ള സ്ത്രീകൾ പൊതുവേ introverted personality or ഉൾവലിഞ്ഞ മാനസികാവസ്ഥയിലേക്ക് നയിക്കപ്പെടും. അപകർഷതാബോധം അവരെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തും. വസ്ത്രധാരണം തന്നെ അവർക്ക് ഒരു സ്വകാര്യ പ്രശ്നം ആയിരിക്കും. ചെറിയ പ്രായത്തിലുള്ള സ്ത്രീകൾ കളിയാക്കലും വിമർശങ്ങളും നേരിടേണ്ടി വരുന്നു. ചിലർക്ക് കാര്യമായ ദാമ്പത്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
Breast Ptosis and Hypertrophy സാധാരണ പ്രസവാനന്തരമാണ് കൂടുതലായി കാണപ്പെടുന്നത് ഗർഭധാരണത്തോടനുബന്ധിച്ചു മാറിടങ്ങളിൽ വരുന്ന മാറ്റങ്ങൾ 80%-വും ഒരു വർഷത്തെ കാലയളവിൽ മാറി പൂർവസ്ഥിതി പ്രാപിക്കാറുണ്ട്. എന്നാൽ ചിലരിൽ മാറ്റങ്ങൾ ptosis and Hyportraphy അതുപോലെ തന്നെ തുടരുന്നു. ഇത് ദാമ്പത്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
Breast Hyportrophy പല കാരണങ്ങളാൽ കണ്ടുവരുന്നു. കാരണമെന്തായാലും വേദനകൾ നിത്യ ജീവിതത്തെ ബാധിച്ചാൽ ചികിൽസിച്ചു മാറ്റേണ്ടതാണ്. ഇത് ഒരു സൗന്ദര്യ പ്രശ്നമായിട്ടല്ല കാണേണ്ടത്, ആരോഗ്യപ്രശ്നം തന്നെയാണ്.
ഗീത (പേര് സാങ്കല്പികം) ഒരു വർഷത്തോളമായി shoulder pain‑നു വേണ്ടി Ortho Surgeon‑നെ കാണുന്നു, ധാരാളം മരുന്നും കഴിച്ചു. മാറിടങ്ങളുടെ ഒരു ചെറിയ മുഴ കാണിക്കാൻ സർജറി ഓ.പിയിൽ വന്നപ്പോഴാണ് തോൾ വേദനയുടെ യഥാർത്ഥ കാരണം മനസ്സിലാക്കുന്നത്. Braisier‑ന്റെ strap വലിഞ്ഞു മുറുകി തോളിൽ വലിയ കറുത്ത അടയാളം വന്നുകഴിഞ്ഞു. Breast ptosis and Hypertrophy ആണ് പ്രശ്നം. വളരെ വലിപ്പമേറിയ മാറിടങ്ങൾ വയറു വരെ എത്തിനിൽക്കുന്നു അതിനെക്കുറിച്ച് ചോദിക്കുമ്പോൾ രോഗിയ്ക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല. ഇത് വളരെ ബുദ്ധിമുട്ടാണ്. മാനസികവും ശാരീരികവുമായി ഗീത ദിനംപ്രതി ബുദ്ധിമുട്ടുകയാണ്.
എന്നാൽ സ്തനങ്ങൾ ചെറുതാക്കാനുള്ള ഓപ്പറേഷൻ ഉണ്ടെന്ന വസ്തുത അവർക്ക് ഒരു പുതിയ അറിവായിരുന്നു. ഓപ്പറേഷനു ശേഷം നിവർന്നു നിൽക്കുന്ന ഗീതയുടെ കണ്ണുകളിൽ ആത്മാഭിമാനത്തിന്റെ തിളക്കം കാണാമായിരുന്നു.
മാറിടങ്ങളുടെ sensation‑ൽ ഒരു മാറ്റവും ഇല്ലാതെ കൊഴുപ്പിന്റെ അളവ് കുറച്ച്, അധികമുള്ള തൊലിയും മാറ്റി മാറിടങ്ങൾ ഉയർത്തി സ്ഥാപിക്കുകയാണ് ഓപ്പറേഷൻ മുഖേന ചെയ്യുന്നത്. ഇത് കാര്യമായ അപകട സാധ്യതയും പാർശ്വഫലങ്ങളും ഇല്ലാത്ത ഓപ്പറേഷൻ ആണ്. സ്ഥിരമായ തോൾ വേദനയും മാറിടങ്ങളിലെ അടിഭാഗത്ത് Fungal infection‑നും ഉള്ളവർക്ക് ഇത് അത്യന്താപേക്ഷിതമാണ്. അത് അവരുടെ ജീവിത നിലവാരം ഉയർത്തും, അപകർഷതാബോധം മാറ്റും, ദാമ്പത്യ പ്രശ്നങ്ങൾക്കും പരിഹാരം ആകും.
Breast Hypertophy പോലെ പ്രസവാന്തരം സംഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് അയഞ്ഞു തൂങ്ങിയ അടിവയർ.
ഗർഭകാലത്ത് വലിഞ്ഞു വലുതാകുന്ന വയറിൻറെ ഭിത്തികൾ പ്രസവാനന്തരം മൂന്നു മാസത്തിനുള്ളിൽ ചുരുങ്ങി ഏകദേശം പൂർവസ്ഥിതി എത്തുന്നതാണ് ഭൂരിഭാഗം കാണപ്പെടുന്നത്. എന്നാൽ ചിലരിൽ. Ab:Recti എന്ന muscles ഗർഭകാലത്ത് വശങ്ങളിലേക്ക് മാറിപ്പോകും. പ്രസവാന്തരം മധ്യഭാഗത്തേക്ക് പൂർവ്വസ്ഥിതിയിൽ വരാത്തതിനാൽ കുടവയർ അഥവാ തൂങ്ങിയ വയറും (Divarication Recti) അതോടൊപ്പം പൊക്കിളിൽ Herinia യും കാണപ്പെടുന്നു.
തൂങ്ങിക്കിടക്കുന്ന കുടവയറും, വലിഞ്ഞു തൂങ്ങി വയറോളം എത്തുന്ന മാറിടങ്ങളും, സർജറി മുഖേന മാറ്റാം എന്ന ധാരണ സ്ത്രീകൾക്ക് ഉണ്ടാകണം.
ഈ രണ്ടു അവസ്ഥയും അമ്മയെന്ന മഹനീയ കർമ്മം നിർവഹിച്ചതിന്റെ ഫലമായി ലഭിക്കുന്നതാണ്. ഗർഭം ധരിച്ചു പത്തുമാസം ചുമന്ന് വേദനിച്ചു പ്രസവിച്ചു ഏകദേശം ഒരു വർഷത്തോളം സ്വന്തം താല്പര്യങ്ങളിൽ നിന്നും മാറിനിന്നു കുഞ്ഞിനെ വളർത്തിയ അമ്മയ്ക്ക് നൽകിയ ഈ രണ്ടു വിപരീതഫലങ്ങളെയും സൗന്ദര്യ പ്രശ്നങ്ങളായി നിസ്സാരവൽക്കരിക്കുന്നത് ആധുനിക സമൂഹത്തിന് യോജിച്ചതല്ല.
പ്രസവം കഴിഞ്ഞാൽ ഇതൊക്കെ കാണുമെന്ന് സമൂഹത്തിന്റെ അല്ലെങ്കിൽ കുടുംബത്തിന്റെ മനോഭാവത്തിന് ഒരു മാറ്റവും അനിവാര്യമാണ്. മേൽപ്പറഞ്ഞ രണ്ടു രോഗാവസ്ഥയുടെയും ശസ്ത്രക്രിയയെ Cosmetic Surgery എന്ന പേരിൽ insurance പരിരക്ഷയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ സ്ത്രീകളുടെ വ്യക്തിത്വത്തെ മാനിച്ച് കൊണ്ടും മാതൃത്വത്തിന് വില കൽപ്പിച്ചു കൊണ്ടും Hypertophy Breast, Breast Ptosis, Divarication Recti, Umbilical hernia എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതാണ്.
ഡോ . പ്രമീളാ ദേവി . എസ്
കൻസൾറ്റന്റ്
ഡിപ്പാർട്മെന്റ് ഓഫ് സർജറി SUT ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.