കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടർ ഷെറി ഐസക്കിനെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സസ്‌പെൻഡ് ചെയ്തു. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയതിനും കൈക്കൂലി വാങ്ങിയതിനുമാണ് സസ്പെന്‍ഷന്‍. കഴിഞ്ഞ ദിവസമാണ് തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടറായ ഷെറിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. ശസ്ത്രക്രിയ നടത്താൻ പാലക്കാട് സ്വദേശിയില്‍ നിന്നും 3000 രൂപയാണ്
ഡോക്ടർ വാങ്ങിയത്. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ സ്വത്ത് സംബന്ധിച്ച് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ഉണ്ടാകും. വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചതിനെ തുടർന്നാണ് ഇഡി ഇടപ്പെടുക. അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം. വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും.
English Summary: Bribery: Dr Sherry Isaac suspended: ED and probe into doctor’s property
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.