പശ്ചിമബംഗാളില്‍ കോഴ വാങ്ങി അധ്യാപക, അനധ്യാപക നിയമനങ്ങള്‍ നടത്തിയെന്ന കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിര്‍ശിച്ച് സുപ്രീംകോടതി. സംവിധാനത്തിന് പങ്കുള്ള കുംഭകോണമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പൊതുജനങ്ങളുടെ വിശ്വാസം പോയാൽ എല്ലാം നഷ്ടപ്പെടും. സർക്കാർജോലി ലഭിക്കൽ ഇന്ന് വളരെ പ്രയാസമുള്ള കാര്യമാണ്.
ഈ സാഹചര്യത്തിൽ സർക്കാർ തസ്‌തികകളിൽ നിയമനം നടത്തുന്ന സംവിധാനങ്ങൾ മലീമസമായാൽ ജനങ്ങളുടെ വിശ്വാസം പോകും. നിങ്ങൾ ഇതിനെ എങ്ങനെ നേരിടുമെന്ന് ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ചീഫ്‌ജസ്‌റ്റിസ് ആരാഞ്ഞു.ക്രമക്കേട് ചൂണ്ടിക്കാട്ടി ഇരുപത്തയ്യായിരത്തോളം അധ്യാപക, അനധ്യാപക തസ്‌തികകളിൽ നടത്തിയ നിയമനങ്ങൾ കൽക്കട്ടാ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. നേരത്തേ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. സ്‌റ്റേയുടെ കാലാവധി കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നീട്ടി.അതേസമയം, അനധികൃതവഴികളിലൂടെ നിയമനം നേടിയിട്ടുള്ളവർ ഇതുവരെ വാങ്ങിയ ശമ്പളം ഒന്നിച്ച് തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടമായെന്ന സർക്കാർ വാദത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അത് മറ്റൊരു ഏജൻസിയെ ഏൽപ്പിച്ചെന്നും അവർ വീഴ്‌ച വരുത്തിയെന്നുമുള്ള വാദം അംഗീകരിക്കാനാകില്ല. രേഖയുണ്ടോ ഇല്ലയോയെന്ന കാര്യത്തിൽ നിങ്ങൾ വ്യക്തത വരുത്തണം സുപ്രീംകോടതി പറഞ്ഞു
English Summary:
Bribery recruitment scam in West Bengal; Severe criticism of the Trinamool government
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.