21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 18, 2025
January 18, 2025
September 7, 2024
September 23, 2023
July 20, 2022
May 19, 2022
April 27, 2022
January 1, 2022
November 21, 2021

കൈക്കൂലി; എസ്ഐയും ഏജന്റും അറസ്റ്റിൽ

Janayugom Webdesk
തൊടുപുഴ
March 18, 2025 11:21 pm

ചെക്ക് കേസിൽ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയതിന് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയും ഇടുക്കി വിജിലൻസ് പിടികൂടി. ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്’ന്റെ ഭാഗമായി ഇടുക്കി വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് ഇരുവരും വീണത്. തൊടുപുഴ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ചെക്ക് കേസിൽ തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപ ഗൂഗിൾ പേ വഴി നൽകണമെന്ന് പ്രദീപ് ജോസ് ആവശ്യപ്പെട്ടിരുന്നു. 

പരാതിക്കാരൻ തൊട്ടടുത്ത ദിവസം പ്രദീപ് ജോസിനെ ഫോണിൽ വിളിച്ചപ്പോൾ ഏജന്റായ റഷീദിന്റെ ഗൂഗിൾപേ നമ്പർ അയച്ചു കൊടുത്തു. അതിലേക്ക് 10,000 രൂപ അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. 17ന് എസ്ഐയെ വിളിച്ചപ്പോൾ പണം വൈകിട്ട് അയക്കണമെന്നും അയച്ച ശേഷം അറിയിക്കണമെന്നും നിര്‍ദേശിച്ചു. തുടർന്ന് പരാതിക്കാരൻ ഈ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം കെണിയൊരുക്കിയാണ് പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയും പിടികൂടിയത്.

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 20, 2025
March 20, 2025
March 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.