18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

March 27, 2024
February 15, 2024
January 19, 2024
January 17, 2024
December 18, 2023
December 15, 2023
December 11, 2023
December 10, 2023
December 9, 2023
December 8, 2023

ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് സിബിഐ

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2023 11:16 am

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് സിബിഐ. ലോക്പാൽ കേസ് റഫർ ചെയ്തതിനെ തുടർന്നാണ് ഏജൻസി അന്വേഷണം ആരംഭിച്ചത്.

പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയതായി ബിജെപി എംപി നിഷികാന്ത് ദുബെയും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയും മൊയ്ത്രയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

ആരോപണങ്ങൾ അന്വേഷിച്ച ലോക്‌സഭാ എത്തിക്‌സ് പാനൽ, മൊയ്‌ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്തു. ആറ് പാനൽ അംഗങ്ങൾ അതിനെ പിന്തുണക്കുകയും നാല് പേർ വിയോജിപ്പ് കുറിപ്പുകൾ സമർപ്പിക്കുകയും ചെയ്തുകൊണ്ട് നവംബർ 8 ന് പാനൽ അതിന്റെ കരട് റിപ്പോർട്ട് അംഗീകരിച്ചു.

Eng­lish Sum­ma­ry: Bribery to ques­tion: CBI reg­is­ters pre­lim­i­nary inquiry against Mahua Moitra

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.