22 January 2026, Thursday

Related news

January 22, 2026
January 7, 2026
December 24, 2025
December 23, 2025
December 7, 2025
November 24, 2025
November 5, 2025
November 4, 2025
November 3, 2025
October 30, 2025

വധു വയറുവേദനയുമായി ആശുപത്രിയില്‍; കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കി

Janayugom Webdesk
ഹൈദരാബാദ്
June 30, 2023 2:08 pm

ഉത്തര്‍പ്രദേശില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഗ്രേറ്റര്‍ നോയിഡയിൽ സെക്കന്ദ്രാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.

അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് അറിഞ്ഞിരുന്നുവെന്നും വരന്റെ വീട്ടുകാരില്‍ നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. വയറ്റില്‍ നിന്നും കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതിനാലാണ് വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്.

വിവാഹ രാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവതി ഏഴുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിറ്റേന്ന് പുലര്‍ച്ച യുവതി പ്രസവിക്കുകയായിരുന്നു. വഞ്ചനയാണ് കാണിച്ചതെന്ന് കാട്ടി ഭര്‍തൃവീട്ടുകാര്‍ വിവാഹം വേണ്ടെന്ന് വച്ചതോടെ വധുവിന്റെ കുടുംബം തെലങ്കാനയില്‍ നിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി.

Eng­lish Summary:Bride in hos­pi­tal with stom­achache after wed­ding; Gave birth to a baby girl

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.