29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 31, 2024
August 28, 2024
July 12, 2024
March 7, 2024
February 6, 2024
February 3, 2024
January 22, 2024
January 17, 2024
December 2, 2023

ബ്യൂട്ടിപാര്‍ലറില്‍ കയറിയ യുവതിയുടെ മുഖം വീര്‍ത്തു, നിറം കറുപ്പായി; വിവാഹം വേണ്ടെന്നുവച്ച് പ്രതിശ്രുധവരന്‍

web desk
ബംഗളുരു
March 4, 2023 9:49 am

വിവാഹവേദിയിലെ അടക്കം പറച്ചിലിലൊന്നാണ് വധുവിന്റെ സൗന്ദര്യം. ജന്മനാ ലഭിച്ച സൗന്ദര്യത്തിനുമീതെ ബ്യൂട്ടീഷനുംകൂടി ആയാല്‍ രണ്ടഭിപ്രായത്തിന് പിന്നെ പഞ്ഞമേ ഇല്ല. ഇവിടെ രണ്ടാമതൊരു അഭിപ്രായത്തിന് നിക്കേണ്ടിവന്നില്ല. കല്യാണമേ വേണ്ടെന്ന് വച്ച പ്രതിശ്രുതവരന്റെ നിലപാട് യുവതിയുടെ പ്രതീക്ഷകളെ മാത്രമല്ല ഇല്ലാതാക്കിയത്, ഉണ്ടായ സൗന്ദര്യത്തെക്കൂടിയാണ്.

കർണാടകയിലെ ഹസന്‍ ജില്ലയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മിനക്കെടുന്നവരെയും അമ്പരപ്പിക്കുന്നതാണ്. വിവാഹത്തിന് ഒരുങ്ങിനില്‍ക്കാന്‍ തന്റെ പ്രദേശത്തെ ബ്യൂട്ടിപാര്‍ലറില്‍ പോയി മടങ്ങിയെത്തിയ യുവതിയുടെ മുഖം കറുത്ത് വീര്‍ത്ത് വികൃതമായി. പുതിയ ഏതോ മേക്ക്അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ച വിവരം പ്രതിശ്രുതവരനെയും കുടുംബത്തെയും യുവതിയുടെ ബന്ധുക്കളും അറിയിച്ചു. തന്റെ വധുവാകാന്‍ പോകുന്ന യുവതതിയുടെ ഇപ്പോഴത്തെ അവസ്ഥയറിഞ്ഞ് സഹപാതമൊന്നുമല്ല യുവാവിന് തോന്നിയത്, വിവാഹം തന്നെ വേണ്ടെന്ന് വയ്ക്കാനാണ്.

ബ്യൂട്ടീഷന്‍ തന്റെ സ്ഥാപനത്തില്‍ എത്തിയ യുവതിയുടെ മുഖത്ത് പുതിയ തരം ഫൗണ്ടേഷന്‍ ഇട്ടശേഷം ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളി വീര്‍ക്കാന്‍ തുടങ്ങി. പിന്നെ തൊലിയുടെ നിറം മാറി കറുപ്പായി. യുവതിയും ബന്ധുക്കളും ബ്യൂട്ടീഷനെതിരെ പൊലീസില്‍ പരാതി നല്‍കി. അവരെ കസ്റ്റഡിയിലെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ് പൊലീസ്.

 

Eng­lish Sam­mury: groom called off the wed­ding because the bride went to a beau­ty par­lour and face disfigured

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.