7 December 2025, Sunday

Related news

November 29, 2025
November 21, 2025
November 13, 2025
September 22, 2025
September 14, 2025
September 6, 2025
August 4, 2025
July 9, 2025
June 15, 2025
June 13, 2025

വഡോദരയിൽ പാലം തകർന്ന് വീണു; ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 10 പേർ മരിച്ചു

Janayugom Webdesk
വഡോദര
July 9, 2025 4:58 pm

ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 10 പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. മഹിസാഗർ നദിക്ക് കുറുകെയുള്ള, 43 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്. ഈ പാലത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്, മൂന്ന് മാസം മുമ്പ് 212 കോടി രൂപയുടെ പുതിയ പാലത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരുന്നു. പുതിയ പാലത്തിന്റെ രൂപകൽപ്പനയും ടെൻഡർ ജോലികളും ആരംഭിച്ച പശ്ചാത്തലത്തിലാണ് ദാരുണ സംഭവം. 

എൻഡിആർഎഫ് സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകും. സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ വീതം സഹായമാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.