22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 28, 2024
September 26, 2024
September 7, 2024
August 9, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024
June 20, 2024

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു; 16 ദിവസത്തിനിടെ 10 പാലങ്ങള്‍ തകര്‍ന്നു

Janayugom Webdesk
പട്ന
July 4, 2024 10:17 pm

ബിഹാറില്‍ പാലങ്ങള്‍ക്ക് ശനിദശ. പാലം നിലംപതിക്കല്‍ സംസ്ഥാനത്ത് തുടര്‍ക്കഥയായി മാറുന്നതിനിടെ വീണ്ടും പാലം തകര്‍ന്നു. കഴിഞ്ഞ ദിവസം ഗന്ധകി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നതിന് പിന്നാലെ വീണ്ടും അതേ നദിയില്‍ മറ്റൊരു പാലം കൂടി കൂപ്പുകുത്തി. ബനെയാപൂര്‍ ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പാലമാണ് തകര്‍ന്നത്. സരണിലെ ഗ്രാമങ്ങളെ അയല്‍ ജില്ലയായ സിവാനുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം. ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാദേശിക ഭരണകൂടം നിര്‍മ്മിച്ച പാലം ഇന്നലെ രാവിലെയോടെയാണ് നിലംപരിശായത്. 

സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും കണക്കെടുത്ത് അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗ്രാമീണ വികസന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 16 ദിവസത്തിനിനിടെ സിവാന്‍, സരണ്‍, മധുബാനി, അരാരിയ, കിഷന്‍ഗഞ്ച് ജില്ലകളില്‍ പത്തോളം പാലങ്ങളാണ് തകര്‍ന്നത്. അതേസമയം പാലങ്ങള്‍ സന്ദര്‍ശിച്ച് പോരായ്മകള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Eng­lish Summary:Bridge col­laps­es again in Bihar; 10 in 16 days
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.