അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പാലം തകര്‍ന്നു. ബാൾട്ടിമോറിലെ പഴയ പാലമാണ് തകർന്നത്. അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നതെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവം. അപകടസമയത്ത് വാഹനയാത്രികരുള്‍പ്പെടെ നിരവധിപേര്‍ പാലത്തിലുണ്ടായിരുന്നു.
ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകർന്നത്. മൂന്ന് കിലോമീറ്റം നീളമാണ് ഈ പാലത്തിനുള്ളത്. ബാൾട്ടിമോറിലെ അഗ്നിരക്ഷാ പ്രവർത്തകരും പൊലീസും അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
English Summary: Bridge destroyed by freighter in America; Several people, including motorists, fell into the water and rescue operations are on
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.