23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 7, 2024
May 10, 2024
December 30, 2023
September 24, 2023
July 12, 2023
July 11, 2023
July 7, 2023
July 1, 2023
June 26, 2023

അവസരം ലഭിച്ചപ്പോഴൊക്കെ ബ്രിജ് ഭൂഷണ്‍ താരങ്ങളെ പീഡിപ്പിച്ചു: ബ്രിജ് ഭൂഷണെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്

പ്രകടിപ്പിച്ചത് അച്ഛന്റെ വാത്സല്യം മാത്രം; ബ്രിജ് ഭൂഷണ്‍
Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2023 12:31 pm

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഡൽഹി പൊലീസ്. തക്കം കിട്ടിയപ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ അധ്യക്ഷന്‍ പീഡിപ്പിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. 

ഡല്‍ഹി റോസ് ഹൗസ് അവെന്യു കോടതിയിലാണ് കേസിന്റെ വാദം നടന്നത്. ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പീഡന പരാതി നല്‍കിയത്. ഡല്‍ഹി പൊലീസിന് വേണ്ടി അഡിഷണല്‍ പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയാണ് കോടതിയില്‍ ഹാജരായത്. 

എന്നാല്‍ കെട്ടിപ്പിടിച്ചത് ഒരു പിതാവിനെപ്പോലെയെന്നാണ് ബ്രിജ് ഭൂഷണിന്റെ വാദം. അതേസമയം ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നതായി ഈ വാദത്തിലൂടെ വ്യക്തമായതായും പൊലീസ് പറഞ്ഞു. 

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് അറിയിച്ചു. ആറ് തവണ എംപിയായ ഇയാള്‍‍ക്കെതിരെ ജൂൺ 15ന് കുറ്റപത്രം സമർപ്പിച്ചിരുന്നു. അടുത്ത വാദം ഒക്ടോബർ ഏഴിന് റൂസ് അവന്യൂ കോടതിയിൽ നടക്കും.

Eng­lish Sum­ma­ry; Brij Bhushan tor­tured stars when­ev­er he got a chance: Police with seri­ous find­ings against Brij Bhushan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.