
ലൈംഗിക പീഡന കേസില്‍ വിചാരണ നേരിടുന്നതിനിടെ ബ്രിജ് ഭൂഷണ്‍ വീണ്ടും ഗുസ്തി വേദിയില്‍.പ്രൊറെസ് ലിംങ് ലീഗ് പ്രഖ്യാപന ചടങ്ങിലാണ് മുഖ്യതിഥിയായി അദ്ദേഹം പങ്കെടുത്തത്. സംഘാടകർ ക്ഷണിച്ചത് കൊണ്ടാണ് ചടങ്ങിന് എത്തിയതെന്ന് ബ്രിജ് ഭൂഷൺ വിശദീകരിച്ചു.ഗുസ്തിയിൽ നിന്ന് സന്യാസം സ്വീകരിച്ചതായി ബ്രിജ് ഭൂഷണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.തനിക്കെതിരെ പ്രതിഷേധിച്ചവർ ഉൾപ്പെടെ ആർക്കും പ്രോ റെസ്‌ലിംഗ് ലീഗിൽ പങ്കെടുക്കാമെന്നും ബ്രിജ് ഭൂഷൺ അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം നല്‍കി ലൈംഗിക പീഡന പരാതിയിലാണ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തത്. കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി കോടതി അംഗീകരിച്ചിരുന്നു. കുട്ടികള്‍ക്കെതിരായ പോക്‌സോ നിയമപ്രകാരം മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരുന്നത്. വിചാരണയ്ക്കിടെ പൊലീസിന്റെ കണ്ടെത്തലുകളോട് വിയോജിപ്പില്ലെന്ന് പരാതിക്കാരി അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചത്. എന്നാല്‍ ആറ് മുതിര്‍ന്ന വനിതാ ഗുസ്തിക്കാര്‍ ഫയല്‍ ചെയ്ത മറ്റൊരു കേസില്‍ ലൈംഗിക പീഡനം, അന്യായമായി പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമുള്ള കേസുകള്‍ ബ്രിജ് ഭൂഷനെതിരെ നിലനില്‍ക്കുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.