19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
October 16, 2024
September 10, 2024
August 15, 2024
August 9, 2024

റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും

Janayugom Webdesk
വാഷിങ്ടണ്‍
March 9, 2022 9:22 am

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടനും. അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. റഷ്യയിലേക്ക് എണ്ണയ്ക്കായുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള അമേരിക്കയുടെ നിലപാടിനെ ബ്രിട്ടണ്‍ സ്വാഗതം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രിട്ടന്‍ ഉടന്‍ വിലക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയ്ക്ക് പകരം ബദല്‍ വിതരണക്കാരെ കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായി ബ്രിട്ടണ്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് റഷ്യയില്‍ നിന്നുള്ള പ്രകൃതി വാതകത്തിന്റേയും എണ്ണയുടെയും ഇറക്കുമതി നിരോധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചത്. എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന് മേല്‍ സമര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അഭിപ്രായ ഭിന്നതകകള്‍ക്കൊടുവിലാണ് എണ്ണ ഇറക്കുമതി നിരോധിക്കാന്‍ അമേരിക്ക തീരുമാനമെടുക്കുകയായിരുന്നു.

Eng­lish Summary:Britain also bans oil from Russia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.