6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 3, 2025

ഇന്ത്യ അടിച്ചമര്‍ത്തല്‍ രാജ്യമെന്ന് ബ്രിട്ടന്‍; ഇന്റർപോളിന്റെ റെഡ് നോട്ടീസ് സംവിധാനം ദുരുപയോഗം ചെയ്യുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 2, 2025 10:14 pm

അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി ബ്രിട്ടീഷ് പാർലമെന്ററി റിപ്പോർട്ട്. മനുഷ്യാവകാശങ്ങൾക്കായുള്ള സംയുക്ത സമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിദേശത്തുള്ള വിമതരെ ലക്ഷ്യമിടുന്ന കാര്യത്തില്‍ ഇന്ത്യയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാൻ, പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും റിപ്പോര്‍ട്ടില്‍ ഇന്ത്യയെയും പരാമര്‍ശിക്കുന്നു. യുകെയിലെ രാഷ്ട്രീയ എതിരാളികള്‍, ആക്ടിവിസ്റ്റുകള്‍, പത്രപ്രവർത്തകര്‍ എന്നിവരെ ലക്ഷ്യമിട്ട് ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങൾ രാജ്യാന്തര അടിച്ചമർത്തൽ നടത്തുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഈ രാജ്യങ്ങള്‍ ഭയം ജനിപ്പിക്കുകയും, അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്തുകയും അവരുടെ സുരക്ഷിതത്വബോധത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും കുറ്റപ്പെടുത്തുന്നു. ഇന്റർപോളിന്റെ റെഡ് നോട്ടീസ് സംവിധാനം രാഷ്ട്രീയ ആവശ്യങ്ങൾക്കായി രാജ്യങ്ങൾ ദുരുപയോഗം ചെയ്തുവെന്നും ആരോപിക്കുന്നു.

അതേസമയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഇന്ത്യയിൽ നിരോധിക്കപ്പെട്ട യുകെ ആസ്ഥാനമായുള്ള ഖലിസ്ഥാ­ൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ്, മറ്റ് സിഖ് അഭിഭാഷക ഗ്രൂപ്പുകൾ എന്നിവയെയാണ് ആരോപണങ്ങൾക്ക് പിന്നിലെ ചില ഉറവിടങ്ങളായി റിപ്പോർട്ടിന്റെ അനുബന്ധങ്ങൾ ഉദ്ധരിക്കുന്നത്. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടക്കുന്നത് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കാത്തതും സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്നുള്ളതുമാണ്. റിപ്പോര്‍ട്ട് പ്രധാനമായും നിരോധിത സ്ഥാപനങ്ങളുമായും ഇന്ത്യാവിരുദ്ധ ശത്രുതയുടെ വ്യക്തമായ, രേഖപ്പെടുത്തിയ ചരിത്രമുള്ള വ്യക്തികളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്യുന്നുവെന്നും ജയ്‌സ്വാൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.