പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്‍ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയാല്‍ ആക്രമണം വ്യാപിപ്പിക്കുമെന്ന പുടിന്റെ മുന്നറിയിപ്പ് മറികടന്ന് ഉക്രെയ്‍ന് സെെനിക സഹായവുമായി ബ്രിട്ടനും. ഉക്രെയ്ന്‍ ദീര്‍ഘദൂര മിസെെലുകള്‍ നല്‍കുമെന്നാണ് ബ്രിട്ടന്റെ പ്രഖ്യാപനം. കിഴക്കന്‍ മേഖലയിലെ റഷ്യന്‍ സെെന്യത്തിന്റെ മുന്നേറ്റം പ്രതിരോധിക്കാനാണ് 80 കിലോമീറ്ററോളം ദൂരപരിധിയുള്ള എം270 മള്‍ട്ടിപ്പിള്‍ ലോഞ്ച് മിസെെല്‍ സംവിധാനം ഉക്രെയ്‍ന് നല്‍കുന്നത്. റഷ്യയുടെ തന്ത്രങ്ങള്‍ മാറുന്നതിനനുസരിച്ച് ഉക്രെയ്‍ന് ഞങ്ങളുടെ പിന്തുണയും ആവശ്യമാണെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. നാല് ട്രക്ക് ഹിമാര്‍സ് മിസെെല്‍ സംവിധാനങ്ങള്‍ ഉക്രെയ്‍ന് നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുകെയുടെയും പ്രഖ്യാപനം.
യുഎസിനെപ്പോലെ, റഷ്യക്കുള്ളിലെ ലക്ഷ്യങ്ങൾ ആക്രമിക്കാൻ മിസെെലുകള്‍ ഉപയോഗിക്കില്ലെന്ന് യുകെയും ഉക്രെയ്‍നില്‍ നിന്ന് ഉറപ്പ് തേടിയിട്ടുണ്ട്.
എത്ര എം270 മിസെെലുകള്‍ അയയ്ക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടില്ല. മിസെെല്‍ സംവിധാനത്തിന്റെ ഉപയോഗം സംബന്ധിച്ച് ഉക്രെയ്ന്‍ സെെനികര്‍ക്ക് പരിശീലനം നല്‍കുമെന്നും ബ്രിട്ടന്‍ അറിയിച്ചു.
അതേസമയം, കിഴക്കന്‍ മേഖലകളില്‍ റഷ്യന്‍ സെെന്യത്തിന് കാര്യമായ മുന്നേറ്റമുള്ളതായി ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി സ്ഥിരീകരിച്ചു.
സീവിറോഡോനെറ്റ്സ്ക് നഗരത്തിന്റെ ഭൂരിഭാഗവും റഷ്യന്‍ സെെന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10,000 നും 15,000 നും ഇടയിൽ സാധാരണക്കാർ സീവിയോറോഡൊനെറ്റ്സ്കിൽ കുടുങ്ങിക്കിടക്കുകയാണെന്നും സെലൻസ്കി പറഞ്ഞു.
English Summary:Britain says it will supply long-range missiles to Ukraine
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.