
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കിയ ബ്രിട്ടന്റെ യുദ്ധവിമാനം എഫ് 35 ബി പരിശോധിക്കാനെത്തിയ ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 ആണ് തിരികെ മടങ്ങി. വിമാനത്തിൽ ഉണ്ടായിരുന്ന എൻജിനീയർമാർ ഇവിടെ തുടരും. 17 പേരാണ് സംഘത്തിലുള്ളത്. കഴിഞ്ഞമാസം 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ പ്രകടമായത്. അറബിക്കടലിലുള്ള വിമാനവഹിനി കപ്പലായ എച്ചഎന്‍എസ് പ്രിൻസ് ഓഫ് വെയ്ൽസിലേ സാങ്കേതിക വിദഗ്ധര്‍ക്ക് പരിഹിരക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇംഗ്ലണ്ടില്‍ നിന്ന് തന്നെ വിദഗ്ധര്‍ എത്തിയത്.
ഫോട്ടോ: രാജേഷ് രാജേന്ദ്രൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.