7 December 2025, Sunday

Related news

December 7, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
October 31, 2025
October 31, 2025
October 29, 2025

ഗാസക്ക് വേണ്ടി ചെങ്കടലില്‍ ബ്രട്ടീഷ് കപ്പല്‍ ആക്രമിച്ച് വീണ്ടും യെമന്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2024 10:50 am

ഗാസക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്കടലില്‍ ബ്രട്ടീഷ് വാണിജ്യ കപ്പല്‍ ആക്രമിച്ച് യെമന്‍. പലസ്തീനിലെ അധിനിവേശ പ്രദേശങ്ങളിലേക്ക് പോവുകയായിരുന്ന കപ്പലിനെയാണ് യെമന്‍ ആക്രമിച്ചത്. ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെയും അധിനിവേശ പ്രദേശങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ക്കെതിരെയും ഇത്തരം ഓപ്പറേഷനുകള്‍ നടക്കുന്നത് പതിവാണ്.

അധിനിവേശ പലസ്തീനിലെ തുറമുഖങ്ങളിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് വാണിജ്യ കപ്പലിനെ ചെങ്കടലില്‍ യെമന്‍ സായുധ സേനയിലെ നാവിക സേന ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തിനും ഉപരോധത്തിനും മറുപടിയായാണ് ഈ പ്രവര്‍ത്തനങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ആക്രമണത്തിലും വംശഹത്യയിലും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഇതുവരെ 27,000ലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.നേരത്തെ യെമനെതിരെ അമേരിക്കയും യുകെയും മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

യെമനെതിരായ അമേരിക്ക‑ബ്രിട്ടീഷ് ആക്രമണത്തിനുള്ള പ്രതികരണമാണ് ബ്രിട്ടീഷ് കപ്പിലിനെതിരായ ആക്രമണമെന്ന് യെമന്‍ സേന പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുകയും ഗാസമുനമ്പിലെ ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നത് വരെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സൈന്യം പറഞ്ഞു.യെമന്റെ ഇത്തരം ഓപ്പറേഷനുകള്‍ സമുദ്ര പാതയിലെ യാത്രകള്‍ അപകടത്തിലാക്കിയെന്ന അമേരിക്കയുടെയും ബ്രിട്ടണിന്റെയും ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ നിഷേധിച്ച് യെമനിലെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗമായ മുഹമ്മദ് അലി അല്‍-ഹൂത്തി രംഗത്തെത്തിയിരുന്നു.

സമുദ്രപാതയിലൂടെ 4500ലധികം കപ്പലുകള്‍ സുരക്ഷിതമായി സഞ്ചരിച്ചത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അമേരിക്കയുടെയും ബ്രിട്ടണിന്റെയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.ചെങ്കടലിലൂടെ 4,874 കപ്പലുകള്‍ ഒരു കുഴപ്പവും കൂടാതെ കടന്നുപോയത് അമേരിക്കയുടെയും ബ്രിട്ടണിന്റെയും വാദങ്ങള്‍ തെറ്റാണെന്ന് അടിവരയിടുന്നതാണ്. ഈ മേഖലയില്‍ ആധിപത്യം നിലനിര്‍ത്തണമെന്ന അമേരിക്കയുടെ ആഗ്രഹത്തില്‍ നിന്ന് മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
British ship attacked in Red Sea for Gaza and Yemen again

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.