24 December 2025, Wednesday

Related news

November 25, 2024
October 18, 2024
October 10, 2024
June 29, 2024
June 6, 2024
April 27, 2024
April 23, 2024
April 17, 2024
April 10, 2024
April 10, 2024

അനില്‍ ആന്റണിയും ശോഭാ സുരേന്ദ്രനും പണം വാങ്ങിയെന്ന് ദല്ലാള്‍ നന്ദകുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 23, 2024 11:13 pm

ബിജെപി നേതാക്കളും ലോക്‌സഭാ സ്ഥാനാർത്ഥികളുമായ അനിൽ ആന്റണി, ശോഭാ സുരേന്ദ്രൻ എന്നിവർക്കെതിരേ സാമ്പത്തിക ആരോപണവും തെളിവുകളുമായി ദല്ലാൾ നന്ദകുമാർ. തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാന്റിങ് കൗൺസലായി നിയമിക്കാൻ അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റി. നിയമനം നടക്കാത്തതിനാല്‍ പലതവണയായി പണം തിരികെ നൽകിയെന്നും നന്ദകുമാർ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 

2014ലാണ് അനിലിന് പണം കൈമാറിയത്. പണം കൈമാറിയ ഡൽഹിയിലെ ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാർ നിൽക്കുന്നതിന്റെയും കവർ വാങ്ങുന്നതിന്റെയും ചിത്രങ്ങളും, അനിലിന്റെ പുതിയ ഗൂഢസംഘമെന്ന് പറഞ്ഞ് നരേന്ദ്ര മോഡിക്കൊപ്പം അനിൽ ആന്റണി, ആൻഡ്രൂസ് ആന്റണി എന്നിവർ നിൽക്കുന്ന ചിത്രവും നന്ദകുമാർ പുറത്തുവിട്ടു. 

പണം കടമായി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ സമീപിച്ചത്. 2023 ജനുവരി നാലിന് പാർലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ശാഖയിൽനിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം നൽകി. ഇതിന്റെ രസീതും നന്ദകുമാർ പുറത്തുവിട്ടു. 

Eng­lish Sum­ma­ry: Bro­ker Nan­daku­mar said that Anil Antony and Shob­ha Suren­dran took the money

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.