വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കലം നിലനിര്‍ത്തി ഇന്ത്യ. പാരിസില്‍ സ്പെയിനെ 2–1ന് തകര്‍ത്താണ് ഇന്ത്യ വിജയം നേടിയത്. പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാം വെങ്കലവും.
നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന മലയാളി താരമായ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ വെങ്കല മെഡല്‍ നേട്ടത്തോടെ യാത്രയാക്കാന്‍ ടീമിനായി. ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയിനിന്റെ ഗോള്‍.
13-ാം തവണയാണ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ മെഡലിന് അവകാശികളായത്. 50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് തുടര്‍ച്ചയായ ഒളിമ്പിക്സുകളില്‍ ഇന്ത്യ മെഡല്‍ ചൂടുന്നത്. ടോക്യോ ഒളിമ്പിക്സിലും വെങ്കലം നേടിയിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോളൊന്നും പിറന്നില്ല. സ്പെയിനിന്റെ ഒരു ഗോള്‍ ശ്രമം ശ്രീജേഷ് രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്പെയിന്‍ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ പെനാല്‍റ്റി സ്‌ട്രോക്കിലൂടെയായിരുന്നു മിറാലസിന്റെ ഗോള്‍. പെനാൽറ്റി കോർണറിൽനിന്നാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ആദ്യ ഗോളെത്തിയത്. ആദ്യ പകുതി പിന്നിട്ടപ്പോൾ സ്കോർ 1–1 എന്ന നിലയിലായിരുന്നു. 33–ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽനിന്ന് ലക്ഷ്യം കണ്ട് ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. ഗോൾകീപ്പർ മലയാളിതാരം ശ്രീജേഷിന്റെ സേവുകൾ ഇന്ത്യക്ക് രക്ഷയായി.
അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കി സ്പെയിന്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ ശ്രീജേഷും വിട്ടുകൊടുത്തില്ല.
English Summary: Bronze for India in hockey
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.