ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ അനുജനെ വാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് ജ്യേഷ്ഠന്‍. താമരശ്ശേരി ചമലിലാണ് ദാരുണ സംഭവം. കാരപ്പറ്റപ്പുറായിൽ കെ.പി. അഭിനന്ദിനാണ് (23) സഹോദരൻ അർജുനന്റെ (28) വെട്ടേറ്റത്. അഭിനന്ദിന്റെ തലയ്ക്കാണ് ലഹരിക്കടിമയായ അര്‍ജുന്‍ വെട്ടിയത്.
ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ കുരുതി തറയിലിരുന്ന വാള്‍ വീട്ടില്‍ കൊണ്ടു വന്നാണ് അഭിനന്ദിനെ വെട്ടിയത്. ഇന്ന് വൈകിട്ട് 5.30നായിരുന്നു സംഭവം.അര്‍ജുന്‍ ക്ഷേത്രത്തില്‍ നിന്നും വാളെടുത്ത് പുറത്ത് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.