
ശനിയാഴ്ച്ച ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ക്ലോഡിയോ നെവസ് വാലന്റെ(48) മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച്ച വൈകുന്നേരം ന്യൂ ഹാംഷെയറിൽ വാടയ്ക്കെടുത്ത കെട്ടിടത്തിലാണ് നെവസ് വാലൻിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പ്രൊവിഡൻസ് പെലീസ് മേധാവി ഓസ്കാർ പെരസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
യൂണിവേഴ്സിറ്റി വെടിവയ്പ്പിൽ മാത്രമല്ല, ബ്രൂക്ക്ലൈനിലെ വീട്ടിൽ വെടിയേറ്റ് മരിച്ച മസാച്യുസെറ്റ് ഓഫ് ടെക്നോളജി പ്രഫസർ നുനോ എഫ്ജി ലൂറിറോയുടെ മരണത്തിലും ഇയാൾക്ക് ബന്ധമുള്ളതായി അനൗദ്യോഗിക വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിലുള്ള ബന്ധം പൊലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
നെവസ് വാലന്റെന് നിലവിൽ യൂണിവേഴ്സിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബ്രൗൺ യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്രിസ്റ്റീന പാക്സൺ പറഞ്ഞു. രണ്ട് കേസുകളും തമ്മിലുള്ള ബന്ധം എഫ്ബിഐ നേരത്തെ തളളിയിരുന്നു. എന്നാൽ ഇരുസംഭവങ്ങളും തമ്മിലുള്ള ബന്ധം അന്വഷണ സംഘം ഇതുവരെയും തള്ളിക്കളഞ്ഞിട്ടില്ല എന്ന് ന്യൂയോർക്ക് ടൈം പോസ്റ്റ് കുറിച്ചു. നെവസ് വാലന്റെയും ലൂറിറോയുയും പോർച്ചുഗലിലെ യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിച്ചിരുന്നതായി ഉദ്ദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.