
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ ക്രൂര മർദ്ദനത്തിന് ഇരയാക്കി മുതിര്‍ന്ന അഭിഭാഷകൻ. സീനിയർ അഭിഭാഷകൻ ബെയ്‌ലിനാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദ്ദിച്ചത്. യുവതിയുടെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റു. അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് യുവതി ആരോപിച്ചു. ശ്യാമിലി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് മുമ്പും സമാന രീതിയിലുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും യുവതി പറഞ്ഞു. ‘ഇന്ന് അടിച്ച ശേഷം തറയിൽ തള്ളിയിട്ടു. എല്ലാവരും നോക്കി നിൽക്കെയാണ് സംഭവം. ഇതിന് മുമ്പും മുഖത്ത് അടിച്ചു. അന്ന് അത് കാര്യമാക്കിയില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകുമെന്നും’ ശ്യാമിലി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.