23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ധനുവച്ചപുരം കോളജിൽ എബിവിപി പ്രവർത്തകരുടെ ക്രൂരത; വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കി

Janayugom Webdesk
തിരുവനന്തപുരം
January 25, 2025 4:11 pm

ധനുവച്ചപുരം വിടിഎം എൻ എസ്സ് എസ്സ് കോളജിൽ വിദ്യാർത്ഥിക്ക് നേരെ എബിവിപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി അദ്വൈദ് ബി സൂര്യയെയാണ് കോളജിലെ സീനിയർ വിദ്യാർത്ഥികളും എബിവിപി പ്രവർത്തകരുമായ പ്രണവ്, ആദർശ്, ബിജോയ് ‚നിഖിൽ എന്നിവർ ചേർന്ന് മർദ്ദിച്ച് അവശനാക്കിയത്.  ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അദ്വൈതിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ചെവിയ്ക്കും തലയ്ക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. രക്തം ദാനം ചെയ്യാൻ പോകണമെന്ന് ആവശ്യമുന്നയിച്ചാണ് ഇവർ വിദ്യാർത്ഥിയെ സമീപിച്ചത്. താൻ ഒരു മാസം മുൻപ് രക്തം നൽകിയതാണെന്നും ഇപ്പോൾ നൽകാൻ കഴിയില്ലെന്നും വിദ്യാർത്ഥി പറഞ്ഞതോടെ നീ തടിയനല്ലേ,എപ്പോഴായാലും ബ്ലഡ് കൊടുക്കാമല്ലോ എന്ന് പറഞ്ഞ് നിർബന്ധിക്കുകയായിരുന്നു. എന്നാൽ അദ്വൈത് ഇത് നിരസിച്ചതോടെ 4 പേരും ചേർന്ന് വിദ്യാർത്ഥികളുടെയും ചില അധ്യാപകരുടെയും മുന്നിലിട്ട് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പാറശ്ശാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. അദ്വൈതിനെ ആക്രമിച്ചവരിൽ ഒരാൾ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നാണ് വിവരം.  കഴിഞ്ഞ വർഷവും ഇതേ കോളജിൽ ദളിത് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം വിവാദമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.