കര്‍ണാടകയില്‍ ബിജെപി നേതാവ് ഗര്‍ഭിണി അടക്കം 16 ദളിത് വിഭാഗക്കാതെ തടവില്‍ വച്ച് പീഡിപ്പിച്ചു. ജഗദീശ ഗൗഡ എന്നയാള്‍ക്കെതിരെയാണ് പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. ഇയാളുടെ ഉടമസ്ഥതയിലുള്ള കോഫി പ്ലാന്റേഷനിലാണ് ഗര്‍ഭിണിയെ ഉള്‍പ്പെടെ തടവില്‍ താമസിപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതി ചികിത്സയില്‍ തുടരുകയാണ്. പട്ടികജാതി വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ജഗദീശ ഗൗഡയ്ക്കും മകന്‍ തിലക് ഗൗഡയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടു പേരും ഒളിവിലാണ്. അതേസമയം ഇയാള്‍ക്ക് ഇപ്പോള്‍ ബിജെപിയുമായി ബന്ധമില്ലെന്ന് ജില്ലാ വക്താവ് വരസിദ്ധി വേണുഗോപാല്‍ പറഞ്ഞു.
ജെനുഗഡെ ഗ്രാമത്തിലുള്ള കോഫി പ്ലാന്റേഷനിലെ ദിവസക്കൂലി ജീവനക്കാരാണ് ഗൗഡയുടെ ആക്രമണത്തിന് ഇരകളായത്. ഇവര്‍ ഗൗഡയില്‍ നിന്നും ഒമ്പത് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതോടെ ഇവരെ തടവിലാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കളെ ഗൗഡ തടവിലാക്കിയെന്ന് കാണിച്ച് ഈ മാസം എട്ടിന് ചിക്കമംഗളുരു പൊലീസ് സ്റ്റേഷനില്‍ ചിലര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം പരാതി പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം സ്ഥിരീകരിക്കുന്നത്.
English Summary:Brutality of BJP leader in Karnataka: 16 Dalits were imprisoned and tortured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.