6 December 2025, Saturday

Related news

November 26, 2025
October 30, 2025
October 19, 2025
October 5, 2025
September 19, 2025
September 17, 2025
September 6, 2025
July 25, 2025
April 30, 2025
April 29, 2025

പെൺകുട്ടിയെ പ്രസവിച്ചതിന്റെ പേരിൽ ക്രൂരമർദനം; അങ്കമാലിയിൽ യുവതിയെ നാല് വർഷമായി ഭർത്താവ് പീഡിപ്പിച്ചു, കേസെടുത്ത് പൊലീസ്

Janayugom Webdesk
അങ്കമാലി
October 19, 2025 10:05 am

എറണാകുളം അങ്കമാലിയിൽ പെൺകുട്ടിയെ പ്രസവിച്ചതിന്റെ പേരിൽ യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദനം. ആദ്യത്തെ കുഞ്ഞ് പെൺകുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചാണ് ഭർത്താവ് നാല് വർഷത്തോളം യുവതിയെ കൊടിയ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ ഏറ്റ പരിക്കുകൾക്ക് യുവതി ചികിത്സ തേടിയപ്പോഴാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തറിയുന്നത്. യുവതി നടന്ന സംഭവങ്ങൾ ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടറാണ് അങ്കമാലി പൊലീസിനെ വിവരമറിയിച്ചത്.

2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ൽ ഇവർക്ക് പെൺകുഞ്ഞ് പിറന്നതുമുതൽ ഭർത്താവ് ഉപദ്രവം ആരംഭിച്ചു. തന്റെ കുഞ്ഞിനെയും ഭർത്താവ് മർദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയെ വീട്ടുകാരുടെ മുന്നിൽ വെച്ച് അസഭ്യം പറയുന്നത് ഇയാൾക്ക് പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. പുത്തൻകുരിശ് സ്വദേശിനിയാണ് പീഡനത്തിന് ഇരയായ യുവതി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.