
സർക്കാർ ചെലവ് ചുരുക്കലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന മൂന്ന് ദിവസത്തെ പണിമുടക്കില്‍ ബെല്‍ജിയം ഗതാഗത മേഖല സ്തംഭിച്ചു. തിങ്കളാഴ്ച നടന്ന ഗതാഗത യൂണിയനുകളുടെ പണിമുടക്കില്‍ റെയില്‍, വ്യോമയാന സര്‍വീസുകള്‍ റദ്ദാക്കി. ദേശീയ റെയിൽ കമ്പനിയായ എസ്എൻസിബി തിവ് സർവീസുകളുടെ മൂന്നിൽ രണ്ട് ഭാഗത്തിൽ കൂടുതൽ വെട്ടിക്കുറച്ചു. തലസ്ഥാനമായ ബ്രസ്സൽസിനും പാരീസിനും ഇടയിലുള്ള യൂറോസ്റ്റാർ ട്രെയിനുകളെയും പണിമുടക്ക് ബാധിച്ചു. ബെൽജിയത്തിലെ ഏറ്റവും തിരക്കേറിയ സാവെന്റമിലെ ബ്രസൽസ് വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫുകളും സുരക്ഷാ ജീവനക്കാരും പണിമുടക്കിന്റെ ഭാഗമായിരുന്നു. ഇതോടെ ഇന്നലെ സര്‍വീസ് നടത്താനിരുന്ന വിമാനങ്ങളെല്ലാം റദ്ദാക്കി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തും.
നിയമപരമായ വിരമിക്കൽ പ്രായം ഉയർത്താനുള്ള പദ്ധതി ഉള്‍പ്പെടെ സർക്കാർ നിർദ്ദേശിച്ച ചെലവുചുരുക്കൽ നടപടികൾക്കുള്ള നേരിട്ടുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. ജനറൽ ലേബർ ഫെഡറേഷൻ ഓഫ് ബെൽജിയം, കോൺഫെഡറേഷൻ ഓഫ് ക്രിസ്ത്യൻ ട്രേഡ് യൂണിയൻസ്, ജനറൽ കോൺഫെഡറേഷൻ ഓഫ് ലിബറൽ ട്രേഡ് യൂണിയൻസ് ഓഫ് ബെൽജിയം എന്നിവയാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍തുന്നത്.
പ്രധാന പൊതുസേവനങ്ങളുടെ അടച്ചുപൂട്ടൽ ഉപയോഗിച്ച് സാമ്പത്തിക നയങ്ങൾ പുനഃപരിശോധിക്കാൻ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് യൂണിയനുകളുടെ ലക്ഷ്യം. സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കൽ, ബാങ്കുകൾക്ക് പുതിയ നികുതി ഏർപ്പെടുത്തൽ, വിമാന ടിക്കറ്റുകൾ, പ്രകൃതിവാതകം തുടങ്ങിയ ഇനങ്ങളുടെ നികുതി വർദ്ധിപ്പിച്ചത് എന്നിവ ഉൾപ്പെടുന്ന നടപടികളാണ് പ്രധാനമന്ത്രി ബാർട്ട് ഡി വെവറിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ മുന്നോട്ടുവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.