19 January 2026, Monday

Related news

January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025

ബജറ്റില്‍ വെളിപ്പെടുന്നത് ഭരണപരാജയം മൂടിവെക്കാനുള്ള കുതന്ത്രങ്ങള്‍: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2024 7:12 pm

ഭരണപരാജയം ആഗോള നയ അനിശ്ചിതത്വങ്ങൾക്ക് പിന്നിൽ മൂടിവെക്കാനുള്ള കുതന്ത്രങ്ങളാണ് കേന്ദ്രബജറ്റില്‍ ബിജെപി സര്‍ക്കാര്‍ പയറ്റിയതെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ്. കോർപ്പറേറ്റ് അനുകൂല നയരൂപീകരണവും അതിനോടു ചേര്‍ന്നുള്ള തീരുമാനങ്ങളും ജനജീവിതം ദുരിതപൂര്‍ണ്ണമാക്കി. ക്രൂഡ് ഓയില്‍ കുറഞ്ഞനിരക്കില്‍ തുടരുമ്പോഴും പ്രയോജനം ജനങ്ങളില്‍ എത്തുന്നില്ല. വര്‍ഗ്ഗീയതയും കപടദേശീയതയും ആളിക്കത്തിച്ച് തങ്ങളുടെ പരാജയം ഭരണകൂട നിര്‍മ്മിതകളായ ബാഹ്യ സംഭവവികാസങ്ങളുടെ മറവില്‍ നിര്‍ത്തുകയാണ്, പ്രസ്താവനയില്‍ പറഞ്ഞു. 

എൻഡിഎ സർക്കാര്‍ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കയില്‍ ബിഹാറിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമുള്ള സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനുള്ള പരിശ്രമങ്ങളാണ് കേന്ദ്ര ബജറ്റില്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് ഉൾപ്പെടെ കേരളം, തമിഴ്‌നാട്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ന്യായമായ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അവഗണിച്ചു. ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വസ്തുനിഷ്ഠവും യൂണിയന്‍ ഭരണകൂടത്തിന്റെ നടപടികള്‍ സമതുലിതുവുമായിരിക്കണം, ദേശീയ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.

ആഭ്യന്തര കോർപ്പറേറ്റുകൾക്കും കുറഞ്ഞ നിരക്കിൽ നികുതി ചുമത്തുന്നു. സാമ്പത്തിക സർവേയിൽ പറഞ്ഞതുപോലെ, കോർപ്പറേറ്റുകളുടെ ലാഭം നാലിരട്ടിയായി വളർന്നു. കൂറ് അവരോട് മാത്രമായതിനാല്‍ സർക്കാർ നികുതി ചുമത്തുന്നുമില്ല. സർക്കാർ വരുമാനത്തിൽ പരോക്ഷ നികുതിയുടെ പങ്ക് കോർപ്പറേറ്റ് നികുതിയേക്കാൾ കൂടുതലാണ്. ഇത് സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാണ്. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ മാത്രം പരിഗണിക്കുമ്പോള്‍ യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ തുടങ്ങി സാധാരണ ജനത്തിനെതിരെ മാത്രമാണ് സർക്കാരിന്റെ ഘോരശബ്ദം ഉയരുന്നതെന്ന് ബജറ്റ് അടിവരയിടുന്നു, സിപിഐ ദേശീയ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Bud­get reveals machi­na­tions to cov­er up gov­er­nance fail­ure: CPI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.