
കോഴിക്കോട് ബീച്ചിൽ പോത്തിന്റെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് പരിക്ക്. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസർ അറാഫത്തിൻ്റെ മകൾ ഇസ മെഹക്കിനാണ്(6) പരിക്കേറ്റത്. ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപത്തുവെച്ചായിരുന്നു സംഭവം. സ്ഥലത്ത് മേഞ്ഞ് നടന്നിരുന്ന ഒരു പോത്ത് കടലിൽ കുളിച്ച് കരയിലേക്ക് കയറിയ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആക്രമണത്തിൽ ആറ് വയസുകാരിയുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.