5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 4, 2024
November 3, 2024
October 25, 2024
October 25, 2024
October 23, 2024
October 21, 2024
October 21, 2024
October 18, 2024
October 5, 2024
October 4, 2024

ബഫര്‍സോണ്‍വിഷയം : സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 7, 2023 1:18 pm

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി.അങ്കമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി .ജനവാസ മേഖല പൂര്‍ണമായം ഒഴിവാക്കുന്നതിനുള്ള സാഹചര്യം ആയിരിക്കുന്നുവെന്നും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രിപറഞ്ഞു.

ഇത് അഭിമാനകരം നവകേരള സദസിൽ 3 ലക്ഷത്തിൽ 571 നിവേദനങ്ങൾ ഇതുവരെ ലഭിച്ചുവെന്നുംവാഗ്ദാനം ചെയ്ത സമയത്ത് തന്നെ തീരുമാനവും പരിഹാരവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസർകോഡ് 14701 പ്രതിയിൽ 256 എണ്ണം പൂർണ്ണമായം പരിഹരിച്ചു.കണ്ണൂരിലേ 28801 നിവേദനങ്ങൾ ലഭിച്ചതിൽ 312 എണ്ണം തീർപ്പാക്കി.പരാതികളിലെല്ലാം നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിവേദനങ്ങളുടെ എണ്ണം കൂടുന്നത്സർക്കാരിലുള്ള വിശ്വാസമാണ് പ്രതിഫലിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിൻ്റെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം ലളിതമാകുമെന്നും വ്യവസായ എസ്‌റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നൽകുമെന്നും ഇതിലൂടെ വ്യവസായികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഗവർണർ പ്രവർത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ ഗവർണറുടെ ഉത്തരവാദിത്വം കാണിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഡോക്ടറുടെ ആത്മഹത്യ സർക്കാർ ഗൗരവമായി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മിശ്രവിവാഹങ്ങൾ തടയാനൊന്നും ആർക്കും കഴിയില്ല,എസ് എഫ് ഐ യും ഡി വൈ എഫ് ഐ യും മിശ്രവിവാഹബ്യൂറോകൾ നടത്തുന്നവരല്ല എന്നും ഞങ്ങൾ തടഞ്ഞുകളയും എന്ന് ആരും വിചാരിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish Summary:
Buffer zone issue: Chief Min­is­ter said that the review peti­tion filed by the state gov­ern­ment in the Supreme Court was allowed

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.