8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 3, 2025
April 2, 2025
April 1, 2025
March 29, 2025
March 27, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ബഫർ സോൺ; നാളെ വയനാട്ടിൽ ഹർത്താൽ

Janayugom Webdesk
June 11, 2022 2:55 pm

പരിസ്ഥിതി ലോല മേഖലാ പരിധി സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ പ്രതിഷേധിച്ച് നാളെ വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ. ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കി പരിധി നിശ്ചയിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇതിനായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ.

ശക്തമായ പ്രതിഷേധങ്ങളാണ് ജില്ലയിൽ രൂപപ്പെടുന്നത്. തീരുമാനം പിൻവലിക്കുന്നത് വരെ സമരങ്ങൾ തുടരാൻ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

40 ശതമാനത്തോളം വനമേഖലയുള്ള വയനാട്ടിൽ സംരക്ഷിത വനമേഖലയിടെ ഒരു കിലോമീറ്റർ വായു പരിധിയെന്നത് ഭൂരിഭാഗം മേഖലകളേയും ബാധിക്കുന്നതാണ്. ഉത്തരവ് ഏറ്റവും കൂടുതൽ ബാധിക്കുന്ന ബത്തേരി നൂൽപ്പുഴ തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധം കനക്കുകയാണ്.

ഇവിടങ്ങളിൽ സർവ്വകക്ഷി പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ നടക്കും. അഖിലേന്ത്യാ കിസാൻ സഭ ബത്തേരിയിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ബഫർ സോൺ പ്രശ്നത്തിൽ വൻ പ്രക്ഷോഭങ്ങൾക്കായിക്കും വയനാട് വരും ദിവസങ്ങളിൽ സാക്ഷിയാവുക.

Eng­lish summary;Buffer zone; strike in Wayanad tomorrow

You may also like this video;

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.