23 February 2026, Monday

Related news

February 23, 2026
February 22, 2026
February 20, 2026
February 18, 2026
February 17, 2026
February 17, 2026
February 16, 2026
February 11, 2026
February 11, 2026
February 7, 2026

കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
കോഴിക്കോട്
February 23, 2026 1:23 pm

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. എന്നാൽ മൂന്ന് തൊഴിലാളികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്നീ തൊഴിലാളികളാണ് മരിച്ചത്. 70 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.