30 December 2024, Monday
KSFE Galaxy Chits Banner 2

നോളേജ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു: 24 പേർക്ക് പരിക്ക്

Janayugom Webdesk
താമരശ്ശേരി
January 18, 2022 9:39 pm

കൈതപ്പൊയിൽ മർക്കസ് നോളേജ് സിറ്റിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനിടയിൽ കെട്ടിടം തകർന്ന് 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 22 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.23 തൊഴിലാളികൾക്കും സൈറ്റ് എഞ്ചിനീയറായ സ്ത്രീക്കുമാണ് പരിക്കുപറ്റിയത്. രാവിലെ 11.30ഓടെ നോളജ് സിറ്റിയിലെ ഹിൽസിനായി സെന്റർ ഓഫ് എക്സലൻസ് കെട്ടിട നിർമ്മാണത്തിനിടെയാണ് ഇരുമ്പു തൂൺ നീങ്ങിപ്പോയതിനെത്തുടർന്നുണ്ടായ അപകടം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പ്രഭാ സർക്കാർ, മിഥുൻ മംഗൽ, ഹേമനു, തപ്പൽ സർക്കാർ, അബ്ദുു ഹുസൈൻ, തൃബൂർ ആലം, അമ്പാടി കുട്ടൻ, ശിവശങ്കരൻ, സദ്ദാം ഹുസൈൻ, അനീഫ, അപർണ്ണ, കഞ്ചൻ ബോറ, വിഷ്ണു ബോറ, സമീർ, പെരുത്തോസ്, ചിരഞ്ജിത്ത്, ശങ്കർ ബിശ്വാസ്, ഷരിഫുൾ, സൽമാൻ, പിങ്കു, സുദേവ്, മിധുൻ, മക്ഷത്ത്, തൃമാദിൽ ഹക്ക് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 

അതേസമയം നോളേജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടത്തിന് നിർമ്മാണ അനുമതി നൽകിയിരുന്നില്ലെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് വ്യക്തമാക്കി. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരെ കൃത്യനിർവ്വഹണത്തിൽ നിന്നും തടയുകയും വീഡിയോകളും ഫോട്ടോകളും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപണമുണ്ട്. മാധ്യമപ്രവർത്തകരെത്തിയപ്പോൾ ഇവരെ അപകടസ്ഥലത്തിന് അടുത്തേയ്ക്ക് കടക്കാൻ പോലും ആദ്യം അനുവദിച്ചിരുന്നില്ല. പിന്നീട് അകത്ത് പ്രവേശിച്ചവർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് തടയാൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുകയായിരുന്നു. തങ്ങൾ നൽകുന്ന ദൃശ്യങ്ങളും വിവരങ്ങളും മാത്രം നൽകിയാൽ മതിയെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
eng­lish summary;Building under con­struc­tion in Knowl­edge City collapses
You may also like this video;

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.