8 December 2025, Monday

Related news

December 6, 2025
November 26, 2025
November 18, 2025
October 31, 2025
October 18, 2025
October 17, 2025
October 7, 2025
October 6, 2025
October 4, 2025
October 4, 2025

ഉറ്റവരുടെ സ്മരണയില്‍ നാടൊന്നിച്ചു

Janayugom Webdesk
പുത്തുമല
July 30, 2025 11:11 pm

നോവോർമ്മയിൽ ഉറ്റവരുടെ സ്മരണ പുതുക്കാൻ നാടൊന്നിച്ചു. മുണ്ടക്കൈ — ചൂരൽമല ഉരുൾപൊട്ടലിന് ഒരാണ്ട് തികയുമ്പോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകളുമായി ബന്ധുക്കളും നാട്ടുകാരും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ — മത — സാമൂഹിക നേതാക്കളും ഒത്തുകൂടി. ജീവൻ നഷ്ടമായവരെ അടക്കം ചെയ്തിരിക്കുന്ന പുത്തുമലയിലെ ‘ജൂലൈ 30 ഹൃദയഭൂമി‘യിലായിരുന്നു പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടന്നത്.
മരിച്ചവരുടെ ചിത്രങ്ങൾക്ക് മുന്നിൽ സംസ്ഥാന സർക്കാറിന്റെ ഗാർഡ് ഓഫ് ഓണറോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം. മന്ത്രിമാരായ കെ രാജൻ, ഒ ആർ കേളു, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

സർവമത പ്രാർത്ഥനയ്ക്ക് മേപ്പാടി ജുമാ മസ്ജിദ് ഇമാം മുസ്തഫുൽ ഫൈസി, ഷംസുദ്ദീൻ റഹ്മാനി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ഡാനി, ഫാ. ഫ്രാൻസിസ്, മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി പി ആർ ശ്രീരാജ് നമ്പൂതിരി, അഡ്വ. ബബിത എന്നിവർ നേതൃത്വം നൽകി. തുടർന്ന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടന്നു. 

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.