25 February 2026, Wednesday

Related news

February 25, 2026
February 22, 2026
February 22, 2026
February 20, 2026
February 20, 2026
February 18, 2026
February 16, 2026
February 13, 2026
February 7, 2026
February 6, 2026

മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരനെ കുത്തിവീഴ്ത്തി കാള, കുട്ടിയുടെ നില ഗുരുതരം: ദൃശ്യങ്ങൾ പുറത്ത്

Janayugom Webdesk
ലഖ്നൗ
March 10, 2023 6:47 pm

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരനെ കാള ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. മുറ്റത്തു നില്‍ക്കുകയായിരുന്ന കുട്ടിയെ ഓടിയെത്തുന്ന കാള ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മേല്‍ ചാടിക്കയറുന്ന കാള, കൊമ്പുകൊണ്ട് കുട്ടിയെ തട്ടി. പിന്നീട് കുഞ്ഞിന്റെ പുറത്ത് ഇരിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. അതുവഴി വന്ന രണ്ടുപേര്‍ പെട്ടെന്ന് കുട്ടിയെ കാളയില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ അസ്ഥിയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില ഗുരതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry; bull attacked child in UP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.