26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 22, 2024
December 22, 2024
December 21, 2024

നടന്‍ നാഗാര്‍ജുനയുടെ കണ്‍വന്‍ഷന്‍ സെന്ററില്‍ ബുള്‍ഡോസര്‍ നടപടി

Janayugom Webdesk
ഹൈദരാബാദ്
August 24, 2024 12:23 pm

നടന്‍ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്‍ഡ് അസ്സറ്റ് മോണിറ്ററിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ അതോരിറ്റി പൊളിക്കാന്‍ തുടങ്ങി.

10 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന എന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വര്‍ഷങ്ങളായി പരിശോധനയിലായിരുന്നു.നഗരത്തിലെ മധാപൂര്‍ മേഖലയില്‍ തമ്മിടികുണ്ഡ തടാകത്തില്‍ അനധികൃത നിര്‍മാണം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊളിക്കല്‍ നടപടി.

നോര്‍ത്ത് ടാങ്ക് ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ റെക്കോഡുകള്‍ പ്രകാരം തമ്മിടികുണ്ഡ തടാകത്തിലെ എഫ്ടിഎല്‍ വിസ്തീര്‍ണം ഏകദേശം 29.24 ഏക്കറാണ്.എഫ്ടിഎല്‍ ഏരിയയുടെ ഏകദേശം 1.2ഏക്കറും ബഫറിനുള്ളില്‍ അധികമായി 2ഏക്കറും എന്‍ കണ്‍വന്‍ഷന്‍ കൈയ്യേറിയെന്നാണ് ആരോപണം.

വര്‍ഷങ്ങളായി എന്‍ കണ്‍വന്‍ഷന്‍ മാനേജ്‌മെന്റ് തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും മറ്റ് അധികൃതരില്‍ നിന്നുമുള്ള നിയന്ത്രണ നടപടികളെ മറി കടന്നുകൊണ്ടിരിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.