കാളയോട്ട മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തമിഴ്നാട് വെല്ലൂർ ലിങ്കുൺട്രം സ്വദേശി സുരേഷാണ് മരിച്ചത്. വെല്ലൂർ ജില്ലയിലെ ദാംകാട്ട് താലൂക്കിലെ മറുദാവല്ലി പാളയം അണ്ണാനഗറിൽ രണ്ടു ദിവസം മുൻപെയായിരുന്നു മത്സരം. 215 കാളകൾ പങ്കെടുത്ത മത്സരത്തിൽ, കാണികളുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, സുരേഷ് ഉൾപ്പെടെയുള്ളവർ ബാരിക്കേഡ് മറികടന്ന് കാളയോടുന്ന വഴിയിൽ കാളയെ പിടിയ്ക്കാനായി എത്തുകയായിരുന്നു.
കാളയുടെ ആക്രമണത്തിൽ അഞ്ചു പേർക്കാണ് പരിക്കേറ്റത്. നെഞ്ചിൽ പിൻകാലുകൊണ്ട് ചവിട്ടേറ്റതിനെ തുടർന്ന് രക്തയോട്ടം നിലച്ചാണ് സുരേഷ് മരിച്ചത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് വെല്ലൂർ സർക്കാർ മെഡിക്കൽ കോളജിലേയ്ക്കും കൊണ്ടുപോയിരുന്നു. മത്സരത്തിന് മതിയായ സുരക്ഷാ ക്രമീകരണങ്ങളും വൈദ്യസഹായവും ഉറപ്പാക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.
English Summary;bullfighting competition; The young man died while undergoing treatment
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.