
പുരാവസ്‌തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്ന് 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടതായി മോൺസണിന്റെ അഭിഭാഷകൻ വ്യക്തമാക്കി. മോൻസണിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന പുരാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത് കലൂരിലെ വാടക വീട്ടിലായിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ഈ വീടുള്ളത്.
വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ എടുക്കാൻ മോൻസണ്‍ കോടതി അനുമതി നൽകിയിരുന്നു. ഇതിനായി പരോൾ അനുവദിക്കുകയും ചെയ്തു. എന്നാല്‍ സാധനങ്ങളെടുക്കാൻ മോൻസൺ വാടക വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരോളിലുള്ള പ്രതിയുമായി പൊലീസ് വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.