തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കെഎസ്ഇബി ഓഫീസിൽ സമീപം വാഴയ്ക്കൽ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്.ഷാജിയും കുടുംബവും വെള്ളിയാഴ്ച വൈകിട്ട് കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. ഷാജി വീട്ടിൽ തിരികെ എത്തിയപ്പോൾ പുറകുവശത്തെ അടുക്കള വാതിൽ തകർത്ത നിലയിൽ കണ്ടു.തുടർന്ന് വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളുടെ ബോക്സ് മാത്രം റൂമിൽ ഉപേക്ഷിച്ച് സ്വർണാഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്.
വീട്ടിൽ ഉള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല.യുവാക്കളുടെത് എന്ന് തോന്നുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ കാണാൻ കഴിഞ്ഞത്.വിരലടയാള വിദഗ്ധരും മറ്റും ഇന്ന് വീട്ടിലെത്തി തെളിവ് ശേഖരിച്ചു.മുഹമ്മ പൊലീസ് ഹൗസ് ഓഫീസർ ലൈസാത് മുഹമ്മദ് നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.