15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

പാലക്കാട് പൂരത്തിനിടെ കത്തിക്കുത്ത്; രണ്ട് പേർക്ക് പരിക്ക്

Janayugom Webdesk
പാലക്കാട്‌
March 31, 2025 9:08 pm

പാലക്കാട് പട്ടാമ്പി കൊപ്പം ഹരിഹരക്കുന്ന് ക്ഷേത്രത്തിൽ പൂരത്തിനിടെയുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. പ്രകാശൻ, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. വാക്ക് തർക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പ്രകാശിന് മുതുകിനും ചുണ്ടിനുമാണ് പരിക്കേറ്റത്. വിഷ്ണുവിന് മുഖത്ത് പരിക്കേറ്റു. ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരി മാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

സംഭവത്തിൽ പാറക്കാട്ടുപടി അഷ്ഫാക് (20), സഹോദരൻ ഷഫീഖ് (28) എന്നിവരെ കൊപ്പം പൊലീസ് അറസ്റ്റ്‌ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.