17 December 2025, Wednesday

Related news

November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 21, 2025
November 19, 2025
October 19, 2025
October 11, 2025
October 11, 2025
October 9, 2025

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
January 29, 2025 5:53 pm

വട്ടിയൂർക്കാവ് നെട്ടയത്തെ സ്വകാര്യ സ്കൂളിന്റെ ബസിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു . നെട്ടയം മലമുകളിൽ വച്ചാണ് ഓടിക്കൊണ്ടിരിന്ന ബസിനുള്ളിൽ ആക്രമണം നടന്നത്. കുത്തേറ്റ വിദ്യാർത്ഥിയെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥി വട്ടിയൂർക്കാവ് പൊലീസിന്റെ കസ്റ്റഡിയിലാണ്. കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവർ തമ്മിൽ സ്കൂളിൽ വെച്ച് നേരത്തെയുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന ചെറിയ കത്തി ഉപയോഗിച്ചാണ് ബസിനുള്ളിൽ വെച്ച് ആക്രമണം നടത്തിയത്. വീടുകളിലേക്ക് കുട്ടികളെ വിടാൻ പോയ ബസിൽ ആയക്കും ചെറിയ ക്ലാസുകളിലെ കുട്ടികൾക്കും മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്.
പരുക്കേറ്റ കുട്ടിയെ ഉടനെ പൂജപ്പുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡ‍ിക്കൽ കോളജിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.