21 January 2026, Wednesday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026

യുകെയിൽ ട്രെയിനിൽ കത്തിക്കുത്ത്; നിരവധി പേർക്ക് പരിക്കേറ്റു

Janayugom Webdesk
ലണ്ടൻ
November 2, 2025 9:25 am

യുകെയിലെ കേംബ്രിഡ്ജ്ഷെയറിൽ ട്രെയിനിനുള്ളിലെ ആക്രമണത്തില്‍ നിരവധി പേർക്ക് കുത്തേറ്റു. ആക്രമണത്തിന് പിന്നാലെ പൊലീസ് ട്രെയിൻ തടഞ്ഞുനിർത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഹണ്ടിംഗ്ഡണിൽ ട്രെയിൻ നിർത്തിയിട്ടേ ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസുമായി തങ്ങളുടെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്ന് കേംബ്രിഡ്ജ്ഷയർ കോൺസ്റ്റാബുലറി വ്യക്തമാക്കി.

സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സോഷ്യൽ മീഡിയയിലൂടെ അപലപിച്ചു. “ക്രൂരമായ കൂട്ട ആക്രമണമാണ് നടന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പറഞ്ഞു. സംഭവസ്ഥലത്ത് സായുധ സേനയെയും മെഡിക്കൽ സൗകര്യങ്ങളും വിന്യസിച്ചു. അതേസമയം ആക്രമണത്തിനു പിന്നിലെ കാരണമോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല. ആക്രമണത്തിനു പിന്നാലെ നോർത്ത് ഈസ്റ്റേൺ റെയിൽവേ ​ഗതാ​ഗതം തടസപ്പെട്ടു.

എന്നാല്‍ ഒമ്പതോളം പേരുടെ പരിക്ക് ​ഗുരുതരമാണ്. തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ അന്വേഷണത്തിൽ സഹകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിംഗ്സ് ക്രോസിലേക്കുള്ള 18:25 സർവീസ് ട്രെയിനിലാണ് ആക്രമണമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന നിരവധി യാത്രക്കാരെ ലണ്ടനിലേക്ക് ബസുകളിൽ കയറ്റിവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.