6 March 2026, Friday

Related news

March 6, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

പയ്യാമ്പലത്തെ കത്തിക്കുത്ത്; യുവാവ് അറസ്റ്റിൽ

Janayugom Webdesk
ക​ണ്ണൂ​ർ
September 17, 2024 6:25 pm

മൊ​ബൈ​ലി​ൽ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ മൂന്നംഗ സംഘത്തെ കുത്തിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. തയ്യിൽ സ്വദേശി നിധീഷിനെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. 15 ന് രാത്രി 8.45 ഓ​ടെ പ​യ്യാമ്പ​ലം സാ​വോ​യ് ബി​യ​ർ പാ​ർ​ല​റിന്റെ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സംഭവം.

പ​ള്ളി​ക്കു​ന്ന് ചെ​ട്ടി​പ്പീ​ടി​ക സ്വ​ദേ​ശി അ​ജ​യ് ഉ​മേ​ഷ് കു​മാ​ർ (24), സു​ഹൃ​ത്തു​ക്ക​ളാ​യ സെ​യി​ൻ, ജി​തി​ൻ എ​ന്നി​വ​ർ മൊ​ബൈ​ലി​ൽ ഫോ​ട്ടോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് ഇ​വ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ത്തി​ക്കു​ത്തി​ൽ അ​ജ​യ് ഉ​മേ​ഷ് കു​മാ​റി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.