നെടുമങ്ങാട് കരകുളത്തെ പി എ അസീസ് എൻജിനീയറിങ് കോളജിന്റെ പണി തീരാത്ത കെട്ടിടത്തിനുള്ളി കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി . കോളജ് ഉടമ അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹം എന്ന സംശയമാണ് പൊലീസിന് . ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാറും മൊബൈല്‍ ഫോണും സമീപത്തുണ്ട്. നെടുമങ്ങാട് വെങ്കോട് ആണ് കോളജ് ഉള്ളത്.
ഇവിടെ കോളജ് കെട്ടിടത്തിന്റെ പണി നടക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉടമയെ അലട്ടിയതായി സൂചനയുണ്ട്. ഇന്നലെ പണം നല്‍കിയവര്‍ വന്ന് ബഹളമുണ്ടാക്കി എന്നാണ് പുറത്തുവരുന്ന വിവരം. പ്രദേശവാസികള്‍ കോളജ് ഉടമയെ ഇന്നലെ വൈകീട്ട് കോളജില്‍ കണ്ടിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.