ഒഹായോയിൽ കഴിഞ്ഞയാഴ്ച്ച കാണാതായ 13 വയസുകാരിയുടെ മൃതദേഹം ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ അച്ഛനാണ് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ 14-ാം പിറന്നാളിന് ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ആൾ താമസമില്ലാത്ത കെട്ടിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും, കൈകളും തൊണ്ടയും അറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഇതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ കേസുകളിൽ ഒന്നാണിതെന്ന് കൊളംബസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് ബ്രയാൻ സ്റ്റീൽ പ്രതികരിച്ചു.
മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി സംഭവം നടക്കുന്ന രാത്രിയിൽ ഒറ്റക്കായിരുന്നു. വീട്ടിൽ ആരോ അതിക്രമിച്ച് കയറാൻ ശ്രമിച്ചുവെന്ന് കുട്ടി തന്നോട് പറഞ്ഞതായി കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷമുള്ള ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധവുമായ പ്രസ്താവനകൾ നൽകിയതിനെത്തുടർന്ന് പോലീസിന് സംശയം തോന്നുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കഴുത്തിലെ ഒന്നിലധികം മുറിവുകൾ മൂലമാണ് പെൺകുട്ടി മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.