
ക്യാബിനുള്ളില്‍ നിന്നും കരിഞ്ഞ മണം വന്നതിന് പിന്നാലെ മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിന് പിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്. എയർ ഇന്ത്യ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിന് തകരാർ സംഭവിച്ചിരുന്നു. മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് പോകേണ്ട വിമാനത്തിന്റെ ഇടതുചിറകിൽ വൈക്കോൽ കുടുങ്ങിയതിനെത്തുടർന്ന് അഞ്ച് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. രാവിലെ 7.45‑ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് പ്രശ്നം കണ്ടെത്തിയത്. വൈക്കോൽ എങ്ങനെ ചിറകിലെത്തിയെന്ന് കണ്ടെത്താനായിട്ടില്ലെന്നും, വിഷയം അന്വേഷിക്കാൻ ഡി ജി സി എ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.