പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ പിന്നീടത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹൻലാൽ ഔദ്യോഗികമായി അറിയിച്ചു. പക്ഷേ ഇതിലും മാറ്റം വരികയായിരുന്നു. 2025ൽ നാല് പടങ്ങളിലും മോഹൻലാൽ അഭിനയിക്കും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും 2025 ജനുവരി 30ന് തിയറ്ററുകളിൽ എത്തും. ശോഭനയാണ് ഈ ചിത്രത്തിലെ നായിക. മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27നാണ് തിയറ്ററുകളിൽ എത്തുക.
ടൊവിനോ തോമസ്, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ഓഗസ്റ്റ് 28ന് തിയറ്ററിലെത്തും. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന വൃഷഭ 2025 ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തും. നന്ദ കിഷോറാണ് വൃഷഭയുടെ സംവിധാനം. പുലിമുരുകൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാലും പീറ്റർ ഹെയ്നും വീണ്ടും ഒന്നിക്കുന്നതാണ് വൃഷഭയുടെ ഹൈലൈറ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.