വട്ടക്കണ്ണിപ്പാറയിൽ മിനിബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ മിനി ബസാണ് സ്ഥിരം അപകടം ഉണ്ടാകുന്ന വട്ടകണ്ണി പാറയിലെ കൊടും വളവിൽ രാവിലെ 8.30 ശേ ഷം മറിഞ്ഞ് അപകടം ഉണ്ടായത്.. പത്ത് വയസുകാരിയും മറെറാരു യുവതിയുമാണ് മരിച്ചത്. കൊടും വളവിൽ നീയന്ത്രണം നഷ്ടപ്പെട്ട വാൻ റോഡിൽ തന്നെ മറിയുകയിരുന്നു.
15 പേർ അടങ്ങിയ സംഘമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സഞ്ചരിക്കുവാൻ എത്തിയത്. അപകടം ഉണ്ടായവരെ അടിമാലി , തേനി ആശുപത്രികളിലേയ്ക്ക് മാറ്റി. ഇടുക്കി എൽഡിഎഫ് ലോകസഭ സ്ഥാനാർത്ഥി ജോയിസ് ജോർജ്ജ് അപകട സ്ഥലത്ത് എത്തി രക്ഷ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി. നിരപ്പായ സ്ഥലങ്ങളായ തമിഴ്നാട്ടിലെ റോഡിലൂടെ ഇത്തരം മിനി ബസുകൾ ഓടിക്കുമ്പോൾ അപകട സാധ്യത വളരെ കുറവാണ്.
എന്നാൽ നാല് ടെയർ മാത്രമുള്ള ഇത്തരം ബസ്സുകൾ ജില്ലയിലെ കൊടു വളവും തിരിവും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കുമ്പാേൾ വാഹനം നീയന്ത്രിക്കുവാൻ കഴിയാതെ വരുന്നു.. ജില്ലയിലെ റോഡുകളേ സംബന്ധിച്ച് പരിചയമില്ലാത്തവർ ഓടിക്കുമ്പോഴാണ് ഇത്തരം അപകടം ഉണ്ടാകുന്നത്.
English Summary: Bus accident in Idukki Rajakkad; Two people di ed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.