Site iconSite icon Janayugom Online

പ്രളയക്കെടുതിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു: കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ വെന്തു മരി ച്ചു

bus firebus fire

പ്രളയക്കെടുതിയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് കുട്ടകള്‍ ഉള്‍പ്പെടെ 18 പേര്‍ വെന്തുമരിച്ചു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. 12 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. രണ്ട് ദിവസമായി കനത്ത മഴയാണ് പാകിസ്ഥാനിലുണ്ടാകുന്നത്. പ്രളയക്കെടുതി രൂക്ഷമായതോടെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറിത്താമസിച്ച ആളുകള്‍ തിരിച്ച് വീടുകളിലേക്ക് മടങ്ങുകയായിരുന്നു. അപകടത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഈ വര്‍ഷം കനത്ത മഴയാണ് പാകിസ്ഥാനില്‍ രേഖപ്പെടുത്തിയത്. ജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എട്ട് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 28 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഇവിടെ കണക്കാക്കിയത്. 

Eng­lish Sum­ma­ry: Bus acci­dent in Pakistan

You may like this video also

YouTube video player
Exit mobile version